gandhi
പത്തനാപുരം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഗാന്ധിഭവനിലെ അമ്മമാർ അശോക തൈകൾ നട്ടപ്പോൾ

പത്തനാപുരം: ലോക പരിസ്ഥിതി ദിനം പത്തനാപുരം ഗാന്ധിഭവനിലും ആചരിച്ചു. നിത്യഹരിത പൂമരവും ഒട്ടേറെ രോഗങ്ങൾക്ക് ഔഷധവുമായ അശോകത്തിന്റെ അഞ്ച് തൈകൾ എന്നിവ ഗാന്ധിഭവനിലെ അമ്മമാർ പത്തനാപുരം പൊലീസ് സ്റ്റേഷൻ വളപ്പിൽ നട്ടു. പത്തനാപുരം പൊലീസ് എസ്.ഐ സുബിൻ തങ്കച്ചൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. എസ്.ഐ എൻ. രാജേഷ്, ഗാന്ധിഭവൻ പേഴ്‌സണൽ ചീഫ് മാനേജർ കെ. സാബു, നഴ്‌സിംഗ് അസിസ്റ്റന്റ് സൂപ്രണ്ട് ബീന ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂൾ വളപ്പിലും അമ്മമാർ വൃക്ഷതൈകൾ നട്ടു.