photo
പരിസ്ഥിതി പ്രവർത്തകൻ സുമൻജിത്ത് മിഷയെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ വനമിത്ര, പ്രകൃതിമിത്ര, വൃക്ഷമിത്ര പുരസ്കാരങ്ങൾ നേടിയ പരിസ്ഥിതി പ്രവർത്തകൻ സുമൻജിത്ത് മിഷയെ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. കുന്നേൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, എൻ. സുഭാഷ്‌ബോസ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയകുമാർ, ബോബൻ ജി.നാഥ്, ജി. മഞ്ജുക്കുട്ടൻ, അഡ്വ. സി.പി. പ്രിൻസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.