പരവൂർ: എസ്.എൻ.വി.ആർ.സി ബാങ്കിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതി ബാങ്ക് വക സ്ഥലത്ത് പ്രസിഡന്റ് നെടുങ്ങോലം രഘു തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി. വീണ, വൈസ് പ്രസിഡന്റ് ഡി. മോഹൻദാസ്, ഓഡിറ്റർ ശിവകുമാർ, ആർബിട്രേറ്റർ കം സെയിൽസ് ഓഫിസർ എസ്. ഉഷ, ഭരണസമിതി അംഗങ്ങളായ ബി. സുരേഷ്, ടി.ജി. പ്രതാപൻ, എസ്. അശോക് കുമാർ, വി. മഹേശൻ, ഡി.എൻ. ലോല എന്നിവർ പങ്കെടുത്തു.