കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. വി.എസ്. ലീ സ്‌നേഹാശ്രമം വളപ്പിൽ നീർമരുത് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു, എക്സ്റ്റൻഷൻ ഓഫീസർ കെ. അജയകുമാർ, ജോ. ബി.ഡി.ഒ ആർ.വി. അരുണ എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ സ്വാഗതവും മാനേജർ ബി. സുനിൽകുമാർ നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തംഗം ആർ.ഡി. ലാൽ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ഭൂമിക്കാരൻ ജെ.പി, ജി. രാമചന്ദ്രൻപിള്ള, എം. കബീർ, ആലപ്പാട്ട് ശശിധരൻ എന്നിവർ പങ്കെടുത്തു.
സ്‌നേഹാശ്രമത്തിന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി ചെയർമാനും പ്രേം ഫാഷൻ ജുവലറി ഉടമയുമായ ബി. പ്രേമാനന്ദ് വേളമാനൂരിൽ വാങ്ങി നൽകിയ സ്ഥലത്ത് ആശ്രമത്തിലെ അന്തേവാസികൾ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കുമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് അറിയിച്ചു.