covid
ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

കൊല്ലം: ജില്ലയിൽ ഇന്നലെ രണ്ടുപേർക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഉമ്മന്നൂർ സ്വദേശിയായ യുവതിക്കും പുനലൂർ സ്വദേശിയായ 19കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉമ്മന്നൂർ സ്വദേശിനി മുംബയിൽ സ്റ്റാഫ് നഴ്‌സാണ്. മേയ് 28ന് മടങ്ങിയെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സാമ്പിൾ ശേഖരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വ്യാഴാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുനലൂർ ആരംപുന്ന സ്വദേശിയായ പെൺകുട്ടി താജിക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. മേയ് 27ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.