prathy
പ്രതി മനു

ഓയൂർ: സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന അൻപതിനായിരം രൂപ പട്ടാപ്പകൽ മോഷ്ടിച്ചയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ഓയൂർ സലീലാ ഡ്രൈവിംഗ് സ്കൂൾ ഉടമ കരിങ്ങന്നൂർ മോട്ടോർ കുന്ന് അനുഭവനിൽ മനുവാണ് (53) പിടിയിലായത്. ആറ്റൂർക്കോണം ബിഷാ മന്ദിരത്തിൽ ബേബിയുടെ പണമാണ് ഇന്നലെ ഉച്ചയ്ക്ക് 10 മണിയോടെ ഇയാൾ കവർന്നത്. ഓയൂർ ജംഗ്ഷനിൽ വച്ചിരുന്ന സ്കൂട്ടറിൽ നിന്നാണ് മനു 50000 രൂപ കവർന്നത്. വസ്തു വാങ്ങുന്നതിനുള്ള അഡ്വാൻസ് തുകയായിരുന്നു ഇതെന്ന് ബേബി പറയുന്നു. പണം മോഷണം പോയ സ്കൂട്ടറിന് സമീപം സംശയകരമായ സാഹചര്യത്തിൽ നിന്നിരുന്ന മനുവിനെ പൂയപ്പള്ളി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. ഇയാളുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തി.