പുനലൂർ: ലോക്ക്ഡൗണിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന 7427 മലയാളികളാണ് ഇന്നലെ വരെയുള്ള കണക്കുപ്രകാരം അതിർത്തിയിലെ ആര്യങ്കാവ് ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനകൾക്ക് ശേഷം കേരത്തിലെത്തിയത്. ഇതിൽ 6224 പേരെ സ്വന്തം വീടുകളിലും 849 പേരെ കൊവിഡ് കെയർ സെന്ററുകളിലും 14പേരെ ഗവ. താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കുട്ടികളും ഗർഭിണികളും അടങ്ങുന്ന 40 പേരെ പ്രത്യേക പരിഗണന നൽകി അവരവരുടെ വീടുകളിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ച് മുതലാണ് ആര്യങ്കാവ് വഴി മലയാളികൾ കേരളത്തിലേക്ക് പാസുമായി കടന്ന് വരാൻ തുടങ്ങിയത്. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂൾ, സമീപത്തെ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലായാണ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. പൊലീസ്, റവന്യൂ, ആരോഗ്യം, ഐ.ടി., കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകളിലെ 150 ഓളം ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളായാണ് ഇവിടെ ജോയി ചെയ്യുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മലയാളികളുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷം കേരളത്തിലേക്ക് കടത്തിവിടാൻ ആര്യങ്കാവിൽ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചിട്ട് ഇന്നലെ ഒരു മാസം പൂർത്തിയായി.
പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ