neendakara

കൊല്ലം: ശക്തികുളങ്ങര ഹാർബർ അടച്ചതിനു പിന്നാലെ നീണ്ടകര ഫിഷിംഗ് ഹാർബറും അടച്ചു. നീണ്ടകര ഹാർബറിൽ ബോട്ടുകൾ കൂടുതലായി അടുക്കുന്നുവെന്നും നിയന്ത്രിക്കാനാകാത്ത തരത്തിൽ തിരക്കുണ്ടാകുന്നുവെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർബർ അടയ്ക്കുവാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. കോവിഡ് ബാധിച്ച് കാവനാട് സ്വദേശി മരിച്ച സാഹചര്യത്തിലാണ് ശക്തികുളങ്ങര ഫിഷിംഗ് ഹാർബർ അടച്ചത്.

മരിച്ചയാളിന്റെ ഭാര്യ നിരന്തരം ഇടപെട്ടിരുന്ന സ്ഥലമായതിനാലായിരുന്നു നടപടി. തുടർന്ന് ബോട്ടുകളെല്ലാം നീണ്ടകര ഹാർബറിലേക്ക് അടുപ്പിക്കുകയും നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ലേലം നടക്കുകയും ചെയ്തു.