photo
പുതിയകാവ് കേരഫെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ പുള്ളിമാൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നട്ടുകൊണ്ട് അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കളരിയ്ക്കൽ സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും ചവറ കുടുംബ കോടതി ജഡ്ജിയുമായ വി.എസ് .ബിന്ദു കുമാരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത. ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് വളപ്പിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ടുകൊണ്ട് ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. സുദർശനൻ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ നിർവഹിച്ചു. എൻ. സുഭാഷ്‌ബോസ് അദ്ധ്യക്ഷത വഹിച്ചു. പുതിയകാവ് കേരഫെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.