photo
സോന അമ്മയോടും അമ്മുമ്മയോടും ഒപ്പം

കരുനാഗപ്പള്ളി: വീട്ടിൽ ടി.വിയും സ്മാർട്ട് ഫോണും ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ പഠനത്തിൽ മിടുക്കിയായ വിദ്യാർത്ഥിനി വിഷമിക്കുന്നു. മരുതൂർക്കുളങ്ങര വടക്ക് മണ്ണാന്റെ തെക്കതിൽ ശോഭനൻ - സുജാത ദമ്പതികളുടെ മകൾ സോന കരുനാഗപ്പള്ളി ഗേൾസ് ഗൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുലിപ്പണിക്ക് പോയാണ് മാതാപിതാക്കൾ മകളെ പഠിപ്പിക്കുന്നത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ നിന്ന് നൽകിയ 2 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വീട്ടിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീടിന്റെ പണി പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല.