atm

കൊല്ലം: ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ എ.ടി.എമ്മുകൾക്ക് മുന്നിൽ പണം പിൻവലിക്കാൻ വലിയ തിരക്ക്. പ്രവൃത്തി സമയങ്ങളിൽ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും കാത്ത് നിൽക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പല എ.ടി.എമ്മുകളും പ്രവർത്തിക്കുന്നിമില്ല. അതിനാൽ മറ്റിടങ്ങളിൽ വലിയ തോതിൽ തിരക്കേറുകയാണ്.

സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങളൊന്നും ഇത്തരം കേന്ദ്രങ്ങളിൽ ഫലവത്താകുന്നില്ല. ഹാൻഡ് വാഷ് കോർണർ, സാനിറ്റൈസർ തുടങ്ങിയ മുൻകരുതലുകളൊന്നും പല എ.ടി.എമ്മുകളിലുമില്ല. പ്രവർത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.