ഓയൂർ : ചെറിയവെളിനല്ലൂർ ആക്കൽ പി.ടി.എം യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ആർക്കന്നൂർ കുന്നുംപുറം കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രൻ-രമ്യ ദമ്പതികളുടെ മകളുമായ അഖിലയ്ക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതി പ്രകാരം ടെലിവിഷൻ നൽകി. പദ്ധതിയുടെ ഉദ്ഘാടനം ചടയമംഗലം സബ് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു. കെ.പി.ഒ.എ ജില്ലാ ട്രഷറർ സാജു, പൊലീസ് സംഘടനാ ഭാരവാഹികളായ അനസ്, വിബു, സനൽ, ഇളമാട് ഗ്രാമ പഞ്ചായത്ത് അംഗം ത്രിവിക്രമൻപിള്ള, സ്കൂൾ അദ്ധ്യാപകരായ അനിൽ, നിഹാസ് എന്നിവർ പങ്കെടുത്തു.