ഏരൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്‌ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു. യൂണിറ്റ് ഗൈഡ് ക്യാപ്ടൻ റീജമോളുടെ നിർദ്ദേശപ്രകാരമാണ് മാസ്‌കുകൾ നിർമ്മിച്ച് വിതരണം നടത്തിയത്. ഏരൂർ ഗ്രാമ പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ യൂണിറ്റ് ലീഡർമാരായ നന്ദന, വൈശാഖ്, അഗ്രജ, ഹരീഷ് എന്നിവർ മാസ്‌ക് വിതരണം നടത്തി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്‌കുകൾ കമ്പനി ലീഡർ നന്ദനയും ഗ്രൂപ്പ് ലീഡർ വൈശാഖും ചേർന്ന് പ്രിൻസിപ്പൽ ഗോപകുമാറിന് കൈമാറി.