പുനലൂർ: നഗരസഭയുടെ മേൽ നോട്ടത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുനലൂർ ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിൽ തുറന്ന ജനകീയ ഹോട്ടലിൻെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, കൗൺസിലൻമാരായ സുരേന്ദ്രനാഥ തിലകൻ, നെൽസൺ സെബാസ്റ്റ്യൻ, ബി. സുജാത, സിന്ധു ഗോപകുമാർ, സാറാമ്മ, സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ഐ.സി.ഡി.എസ് ചെയർപേഴ്സൺ തസ്ലീമ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.