tv
പൂയപ്പള്ളി ഗവ..ഹൈസ്കൂളിൽ നടന്ന ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് ടി.വി നൽകി പൂയപ്പള്ളി എസ്.ഐ രാജൻബാബു നിർവഹിക്കുന്നു

ഓടനാവട്ടം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷൻ കൈമാറി. പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ ബിജിൻ, ബിജിത, ബിജു എന്നിവർക്ക് ടെലിവിഷൻ നൽകിക്കൊണ്ട് ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഉദ്ഘാടനം പൂയപ്പള്ളി സബ് ഇൻസ്‌പെക്ടർ രാജൻബാബു സ്‌കൂളിൽ നിർവഹിച്ചു. ലോക്ക് ഡൗണിൽ ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ടി.വി, സ്മാർട്ട് ഫോൺ എന്നിവ വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പുത്തൂർ ചെറുപൊയ്കയിൽ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണപിള്ള, സാജു, അനസ്, വിബു, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.