കൊല്ലം: ആംബുലൻസുകളിൽ ഡ്രൈവറും യാത്രക്കാരും തമ്മിൽ വായു ഴി സമ്പർക്കം വരാത്ത രീതിയിൽ ഡ്രൈവർ കാബിനും പാസഞ്ചർ കാബിനും വേർതിരിക്കണമെന്ന് നിർദ്ദേശം. ജില്ലയിൽ സർവീസ് നടത്തുന്ന എല്ലാ ആംബുലൻസുകളും ഇത് പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ബി.അബ്ദുൽ നാസറാണ് നിർദ്ദേശം നൽകിയത്. പോളിയൂറത്തേൻ അഥവാ പര്യാപ്‌തമായ മറ്റ് പദാർത്ഥങ്ങൾ ഉപയോഗിച്ച് പൂർണമായും വേർതിരിവ് വരുത്തണം.