spc
ചവറ ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം ചവറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ. നിസാമുദ്ദീൻ നിർവഹിക്കുന്നു

ചവറ: എസ്.പി.സി ചവറ ബോയ്സ് എച്ച്.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ, ഒരു വയർ ഊട്ടാം പദ്ധതി എന്നിവയുടെ ഉദ്‌ഘാടനവും വൃക്ഷത്തൈ നടീലും നടന്നു. ചവറ എസ്.എച്ച്.ഒ എ. നിസാമുദ്ദീൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ബാഗും നോട്ടുബുക്കുകളും വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. പി.ടി.എ. പ്രസിഡന്റ് ജ്യോതികുമാർ , പ്രിൻസിപ്പൽ ജെ. ഷൈല, എച്ച്.എം ഇൻചാർജ്ജ് ശശി കന്നിക്കാവിൽ, വർഗീസ് കൊച്ചുപറമ്പിൽ, സുരേഷ് തള്ളത്ത്, സ്റ്റാഫ് സെക്രട്ടറി എസ്. സവിത, കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ ടി.വി വിതരണം നടക്കും.
എസ്.എൻ.ഡി.പി യോഗം പന്മന, കോലം, 3568 -ാം നമ്പർ ശാഖയിൽ നടന്ന വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ആദ്യ തൈ ശാഖാ പ്രസിഡന്റ് ദിവാകരന് നൽകി നിർവഹിച്ചു. ശാഖാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ സുധ, ശാഖാ സെക്രട്ടറി ടി. സരസൻ, വൈസ് പ്രസിഡന്റ് വിപിനക്, യൂണിയൻ കമ്മിറ്റി മെമ്പർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.