കുണ്ടറ: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കിഴക്കേകല്ലടയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കിഴക്കേകല്ലട പൊതുമാർക്കറ്റ് വൃത്തിയാക്കി.
ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവശങ്കര പിള്ള അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ സെക്രട്ടറി കുമാരി സച്ചു, ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആറ്റുപുറം സുരേഷ്, ജില്ലാ കമ്മിറ്റി അംഗം മംഗളൻ, രാജേന്ദ്രൻ, സന്തോഷ് കുറുപ്പ്, കെ.എസ്. ദാസൻ, ജയകുമാർ, ശിവൻ, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.