photo

കൊട്ടാരക്കര: വീട്ടിൽ നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മകനെ കറിക്കത്തി ഉപയോഗിച്ച് വെട്ടിയ അച്ഛൻ പിടിയിൽ. കൊട്ടാരക്കര താഴത്തുകുളക്കട ശ്രീശൈലത്തിൽ രത്നകുമാറിനെയാണ്(55) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ രഞ്ജിത്ത് കുമാറിന്റെ തലയ്ക്കാണ് വെട്ടേറ്റത്. രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നായയെ വളർത്തുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രത്നകുമാർ അടുക്കളയിൽ കടന്ന് കറിക്കത്തിയുമായെത്തി രഞ്ജിത്തിനെ വെട്ടുകയുമായിരുന്നു. പുത്തൂർ പൊലീസ് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.