പത്തനാപുരം:വിളക്കുടി പാപ്പാരംകോട് സ്വദേശിനിയായ സ്ത്രീയെ വീടുകയറി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.കുന്നിക്കോട് വിളക്കുടി മാണിക്യംവിള വീട്ടിൽ നാർഷലിനെയാണ് (28) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നിക്കോട് സി.ഐ. മുബാറക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.