harbour

കൊല്ലം: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾക്ക് പിന്നാലെ അഴീക്കൽ ഹാർബറും അടച്ചിടാൻ ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ നിർദേശം നൽകി. കൊവിഡ് വ്യാപന ഭീതിൽ പൊലീസ് - ആരോഗ്യ വകുപ്പ് നൽകിയ നിർദേശങ്ങൾ പരിഗണിച്ചാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയാ കളക്ടർ ഇടപെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ ശക്തികുളങ്ങര ഹാർബറാണ് ആദ്യം അടച്ചത്. ശക്തികുളങ്ങരയിൽ എത്തിയിരുന്ന ബോട്ടുകളും കച്ചവടക്കാരും കൂടി നീണ്ടകരയിലേക്ക് എത്തിയതോടെ തിരക്ക് നിയന്ത്രാണാതീതമായി. ഇതോടെയാണ് വെള്ളിയാഴ്ച രാത്രിയിൽ നീണ്ടകര ഹാർബർ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലെ ബോട്ടുകൾ വിവിധ വഴികളിലൂടെ അഴീക്കലിലേക്ക് അടുത്തതോടെ അവിടെയും അടച്ച് പൂട്ടുകയല്ലാതെ മറ്റ് വഴികളില്ലാതായി. ഇന്നലെ രാത്രി പത്തോടെയാണ് അഴീക്കൽ ഹാർബർ അടയ്ക്കാൻ നിർദേശം വന്നത്.