തഴുത്തല: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉമയനല്ലൂർ കാഞ്ഞാന്തല അൻസി മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഷൗബാനത്താണ് (60) മരിച്ചത്.
രണ്ടുദിവസം മുൻപ് തഴുത്തല വഞ്ചിമുക്കിൽ നിന്ന് വീട്ടിലേക്കുള്ള സാധനവാങ്ങി വരുന്നവഴി സ്ക്കൂട്ടർ ഇടിച്ച ഷൗബാനത്തിനെ കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വെളിച്ചിക്കാല ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജമാലുദ്ദീൻ, ജാഫർ, ജാസ്മീൻ. മരുമക്കൾ: അബ്ദുൽ റഹീം, സജീന, റസീന.