പുനലൂർ: വനമദ്ധ്യത്തിലെ അച്ചൻകോവിൽ ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി കേരള പൊലീസ് അസോസിയേഷൻ ടെലിവിഷൻ കൈമാറി. പുനലൂർ ഡിവൈ.എസ്.പി. ഓഫീസിൽ നടന്ന ചടങ്ങിൽ അച്ചൻകോവിൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജി. ഹരീഷ് ഡിവൈ.എസ്.പി അനിൽദാസിൽ നിന്ന് ടി.വി ഏറ്റുവാങ്ങി. വി.കൃഷ്ണകുമാർ, ആർ.എൻ.സാജു, എ.ആർ. അനസ്, സുരേഷ്, പുനലൂർ ജനമൈത്രി പൊലീസ് സി.ആർ.ഒ. അനിൽകുമാർ, സന്തോഷ്, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.