al
കെ.എസ്.യു കുളക്കട മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന കല്ലടയാറിന് കരുത്തേകാം എന്ന പദ്ധതിക്ക് മഠത്തിനപ്പുഴ കടവിൽ ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു..

പുത്തൂർ:കല്ലടയാറിനെ സംരക്ഷിക്കുക എന്ന ആശയവുമായി കെ.എസ്.യു കുളക്കട മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന കല്ലടയാറിന് കരുത്തേകാം എന്ന പദ്ധതിക്ക് മഠത്തിനപ്പുഴ കടവിൽ ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി വൃക്ഷത്തൈ നട്ട് തുടക്കം കുറിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഗണേഷ് മൈലംകുളം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഠത്തിനപ്പുഴ അജയൻ, ഗ്രാമ പഞ്ചായത്തംഗം ബിന്ദു, യൂത്ത് കോൺഗ്രസ് നേതാവ് പ്രശാന്ത് മൈലംകുളം, കെ.എസ്.യു നേതാക്കളായ റിബിൻ രാജു, അളകാ ആർ. തമ്പി എന്നിവർ പങ്കെടുത്തു.