കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതി ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ പത്താം ഘട്ടം നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം വിനു മോഹൻ വീടുകളിലെത്തി വൃക്ഷത്തൈകൾ നട്ടു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, നഗരസഭാ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, കൗൺസിലർ ബി. മോഹൻദാസ്, ജി. മഞ്ജുകുട്ടൻ, വി. അരവിന്ദ് കുമാർ, ബെറ്റ്‌സൺ വർഗീസ്, സനീഷ് സച്ചു, ശോഭന ദാസ്, ആദിത്യ സന്തോഷ്, ഗോപൻ, അജ്മൽ, സുമയ്യാ സലാം, അനുശ്രീ, റംഷാദ്. എസ് എന്നിവർ നേതൃത്വം നൽകി.