ശാസ്താംകോട്ട: കേരള സർക്കാർ സഹകരണ വകുപ്പിന് കീഴിൽ ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന വേണാട് ടൂറിസം സഹകരണ സംഘം പ്രവാസി മലയാളികൾക്കായി ആരംഭിച്ച നാട്ടിലൊരു കൂട്ടുകാരൻ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവാസികൾക്ക് അവരുടെ നാടുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളിലും ആവശ്യമായ സേവനങ്ങൾ വേണാട് ടൂറിസം നൽകും. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വേണാട് ടൂറിസം പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദിലീപ് കുമാർ, അനിൽ പനപ്പെട്ടി, വേണാട് ടൂറിസം ഡയറക്ടർമാരായ ഡോ. ജിനു മാത്യു, ജോൺ തരകൻ തുടങ്ങിയവർ സംസാരിച്ചു. പ്രോജക്ട് കോ-ഓർഡിനേറ്റർ സന്തോഷ് സുകുമാരൻ സ്വാഗതവും ഡയറക്ടർ നൈസ് സൂസൻ പോൾ നന്ദിയും പറഞ്ഞു.