 
കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് കൊല്ലം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ് വാർഡ് മൃഗാശുപത്രിക്ക് സമീപത്തെ താമസക്കാർക്ക് കൊവിഡ് ആയുർവേദ പ്രതിരോധ മരുന്ന്, സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി ചെയർമാൻ സ്റ്റാൻലി റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി പ്രകാശ് വെള്ളാപ്പള്ളി, ബ്ലോക്ക് ചെയർമാൻ പ്രകാശ് ബോബൻ, സെക്രട്ടറി രാജു ആൻസലൻ, കടപ്പാക്കട മണ്ഡലം ചെയർമാൻ മുളക്കൽ രാജീവ്, മണ്ഡലം ഭാരവാഹികളായ സുനിത, സിൽവി, കുഞ്ഞുമോൾ, ഷൈലജ, ഗ്ലോറി എന്നിവർ നേതൃത്വം നൽകി.