കരുനാഗപ്പള്ളി: വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനുള്ള അദ്ധ്യാപക കൂട്ടായ്മയായ സെക്കൻഡ് ബെൽ കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പാഠഭാഗങ്ങളുടെ വിശദീകരണം ലളിതമായ ഭാഷയിൽ ഓഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. സെക്കൻഡ് ബെല്ലിന്റെ സ്കൂൾ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ്, പ്രിൻസിപ്പൽ ഷീല, പി.ടി.എ പ്രസിഡന്റ് ജി. രഘു, പി.ടി.എ രക്ഷാധികാരി പി. ഉണ്ണി, സലിം സേട്ട്, സജീവ് സൗപർണിക, മോഹനൻ, നിസാർ, അയ്യപ്പൻ അരിമണ്ണൂർ, അദ്ധ്യാപകരായ സന്തോഷ് ഇന്ദുലാൽ എസ്.വി., അൻസർ, ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.