കൊല്ലം: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ അയൽവാസി പിടിയിൽ. കുളത്തൂപ്പുഴ ചന്ദനക്കാവ് വേങ്ങവിള വീട്ടിൽ ഷറഫുദ്ദീനെയാണ് (അഷ്റഫ്-48) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പൊറോട്ട നൽകാമെന്ന് പറഞ്ഞാണ് ഷറഫുദ്ദീൻ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.