house
മഞ്ഞ മൺകാല ചരുവിള വീട്ടിൽ ഗണേശന്റെ വീടിന് മുകളിൽ മരം വീണുണ്ടായ നാശനഷ്ടം

പത്തനാപുരം: കനത്ത മഴയോടപ്പം വീശിയടിച്ച കാറ്റിൽ ആഞ്ഞിലിമരം വീടിന് മുകളിലേക്ക് വീണു. മഞ്ഞ മൺകാല ചരുവിള വീട്ടിൽ ഗണേശന്റെ വീടിന് മുകളിൽ മരം വീണാണ് നാശനഷ്ടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും നാശം സംഭവിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.