kottathala-prathikal
പടം

ശൂരനാട്: ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആനയടിയിൽ വ്യാജ ചാരായ നിർമ്മാണത്തിനിടെ രണ്ട് പേർ പിടിയിൽ. ആനയടി ബിജു ഭവനിൽ ബിജു (40), സഹോദരനായ സിജു (38) എന്നിവരാണ് അറസ്റ്റിലായത്. സ്ഥലത്തു നിന്ന് 10 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ശൂരനാട് എസ്.എച്ച്.ഒ ഫിറോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശൂരനാട് എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.