കണ്ണനല്ലൂർ: സമീപത്തെ പാറകൊണ്ടുള്ള മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. അപകടസമയം കിടപ്പുമുറിയിൽ രണ്ട് കുട്ടികൾ ഉറങ്ങി കിടക്കുകയായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിമൺ മലയവയൽ ഭാഗത്ത് അശ്വിൻ സദനത്തിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ വീട് സന്ദർശിച്ചു.