bjp
ബി.ജെ.പി പന്മന പഞ്ചായത്ത് നോർത്ത് (വടക്കുംതല) സമിതിയുടെ നേതൃത്വത്തിൽ കുറ്റിവട്ടം ഗവ. ആയുർവേദ ആശുപത്രി പരിസരത്ത് ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഒൗഷധവൃക്ഷത്തൈ നടുന്നു

വടക്കുംതല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി പന്മന പഞ്ചായത്ത് നോർത്ത് (വടക്കുംതല) സമിതിയുടെ നേതൃത്വത്തിൽ കുറ്റിവട്ടം ഗവ. ആയുർവേദ ആശുപത്രി പരിസരത്ത് ഒൗഷധവൃക്ഷത്തൈ നട്ടു. ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബലരാമൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ പിള്ള, പോൾരാജ്, ഗോപാലകൃഷ്ണ പിള്ള, ശോഭനകുമാരി, ഷിബു തയ്യിലേഴത്ത് എന്നിവർ സംസാരിച്ചു.