സംഗീതം കേട്ടാല്‍ അലിയാത്ത ഹൃദയമുണ്ടോ? ഉണ്ടാകില്ലെന്നാണ് ചൊല്ല്. സംഗീതം മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഏതൊരു ജീവജാലങ്ങൾക്കും പ്രിയപ്പെട്ടതാണെന്ന് പറയപ്പെടുന്നു.ഈ ചൊല്ലിനെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാൾ പിയാനോ വായിക്കുന്നത് ശ്രദ്ധയോടെ കേട്ട് ശാന്തനായി നില്‍ക്കുന്ന ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്.
കാഴ്ച ശക്തിയില്ലാത്ത ആനയാണിതെന്ന് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. ആന നടന്ന് വരുമ്പോഴാണ് അതിനരികില്‍ ഇരുന്ന് ഒരാള്‍ പിയാനോ വായന തുടങ്ങുന്നത്. ഇത് കേട്ടതോടെ അന നടത്തം നിര്‍ത്തി ശ്രദ്ധയോടെ സംഗീതം കേട്ട് നില്‍ക്കുന്നു. 'ആനയ്ക്ക് കണ്ണ് കാണില്ല. പക്ഷേ അതിന്റെ ഹൃദയത്തിലെ സംഗീതത്തിന് അന്ധത ബാധിച്ചിട്ടില്ല'- എന്ന് സുശാന്ത വീഡിയോക്ക് അടിക്കുറിപ്പായി കുറിച്ചു.
The elephant is blind.
— Susanta Nanda (@susantananda3) June 7, 2020
But the heart for music is not.... pic.twitter.com/5aeFStfFpy