ഔറംഗാബാദ്: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരമായ സമീപനത്തില്‍ ഒരു മാറ്റവുമുണ്ടാകില്ല. അതിന് തെളിവാണ് ഈ വീഡിയോ.
ഓടുന്ന ബൈക്കിന്‍റെ പിന്നില്‍ കെട്ടി നായയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.
ഔറംഗാബാദിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് യുവാക്കള്‍ക്കെതിരെയാണ് കേസ്. ഓടുന്ന ബൈക്കിന്‍റെ പിന്നില്‍ കെട്ടി നായയെ വലിച്ച് കൊണ്ടു പോകുന്ന വീഡിയോ സാമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
പിന്നില്‍ പോകുന്ന കാറില്‍ സഞ്ചരിച്ചയാളാണ് വീഡിയോ എടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകരമാണ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയുടെ നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.