കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകൾ അടിയന്തരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചവറ മണ്ഡലം കമ്മിറ്റി ചവറ ബി.എസ്എൻ.എൽ ഓഫീസിനുമുന്നിൽ നിൽപ്പ് സമരം നടത്തി. കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ്(എം ) സംസ്ഥാന പ്രസിഡന്റ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റൊ സമരം ഉദ്ഘാടനം ചെയ്തു. മൽപ്പാൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു, കല്ലട സോളമൻ, പ്രാക്കുളം പ്രകാശ്, ഇഗ്നേഷ്യസ് റോബർട്ട്, മണലിൽ സുബൈർ, ജയചന്ദ്രൻ പിള്ള, മണിയൻപള്ള, ഫ്രാൻസിസ് സേവ്യർ, ചവറ അഭിലാഷ്, കൊട്ടറ രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.