kseb
കെ.എസ്.ഇ.ബി

കൊല്ലം: വീട്ടിൽ വൈദ്യുതി ബന്ധം സ്ഥാപിക്കാനുള്ള നടപടികൾ ലളിതമാക്കി കെ.എസ്.ഇ.ബി.

100 ചതുരശ്ര മീറ്ററിൽ താഴെ തറവിസ്‌തീർണമുള്ള വീടാണെങ്കിൽ സത്യപ്രസ്‌താവനയ്ക്കൊപ്പം അപേക്ഷ നൽകാവുന്ന തരത്തിലാണ് കണക്ഷൻ നടപടികൾ ലഘൂകരിച്ചത്. കെട്ടിടം ഗാർഹിക ആവശ്യത്തിനുള്ളതാണ്, വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധമില്ല, അധികൃതർ ആവശ്യപ്പെടുമ്പോൾ വൈദ്യുതി കണക്ഷൻ വിഛേദിക്കാം എന്നിവയാണ് സത്യപ്രസ്താവനയിൽ ഉൾപ്പെടുത്തേണ്ടത്. അപേക്ഷകർ ബി.പി.എൽ വിഭാഗത്തിലാണെങ്കിൽ സർവീസ് കണക്ഷൻ സൗജന്യമാണ്.

വൈദ്യുതി കണക്ഷന് അപേക്ഷിക്കാൻ കെട്ടിട നമ്പർ ആവശ്യമില്ല. തിരിച്ചറിയൽ കാർഡും ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖയും മതിയാകും.

ഉടമസ്ഥാവാകാശം തെളിയിക്കുന്ന രേഖ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കണക്ഷൻ ആവശ്യമായ വിലാസത്തിലുള്ള ആധാർ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് തുടങ്ങിയ ഏതെങ്കിലും ഒരു രേഖ മതിയാവും. വൈദ്യുതി എത്താത്ത വീടുകളുണ്ടെങ്കിൽ കെ.എസ്.ഇ ബി ഓഫീസുമായി

ബന്ധപ്പെടണം.