കരുനാഗപ്പള്ളി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വാണിജ്യ- വ്യാപാര മേഖലകളിലെ നിർദ്ധന തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സജി വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജി. ആനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് സുധീർ, ഏരിയാ പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ, സെക്രട്ടറി ബി.എ. ബ്രിജിത്ത്, ട്രഷറർ അഷ്റഫ്, സുമേഷ്, ഷാനവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.