ചാത്തന്നൂർ: എല്ലാം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ , പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാത്തന്നൂർ എ.ഇ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ
നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, ചാത്തന്നൂർ മുരളി, പരവൂർ സജീബ്, ജോൺ എബ്രഹാം എന്നിവർ സംസാരിച്ചു.