n-k-premachandran-mp
ആർ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നടന്ന ടി.വി വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ആർ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷാലു വി. ദാസ്, ജെ. രാധാകൃഷ്ണൻ, എം. മോഹനൻ, ജെ. ശിവാനന്ദൻ യദുകൃഷ്ണൻ, ഷംനാദ് എന്നിവർ സംസാരിച്ചു.