അഞ്ചൽ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പനച്ചവിള കൈരളി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഗവ. ഹോമിയോ ആശുപത്രി അങ്കണത്തിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് വൃക്ഷതൈ നട്ടു. വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, സംഘം രക്ഷാധികാരി ബി. മുരളി, പ്രസിഡന്റ് എൻ. രാജേന്ദ്രൻ, സെക്രട്ടറി ബി. വേണുഗോപാൽ, പി. രാജു, സുദേവൻ തുടങ്ങിയവർ സംബന്ധിച്ചു.