a
ഡി.വൈ.എഫ്.ഐ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടറ മരുതി മലയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിയംഗം കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

എഴുകോൺ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. മുട്ടറ മരുതിമലയിൽ നടന്ന ജില്ലാതല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു, സി.പി.എം നെടുവത്തൂർ ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള, യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, വെളിയം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ, സി.പി.എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സോമശേഖരൻ, ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ. അനുരൂപ്, സെക്രട്ടറി എ. അനുരൂപ്, വൈസ് പ്രസിഡന്റ് പി. ചന്ദു, ജോയിന്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ, എം. ആദർശ്, അതുൽ കൃഷ്‌ണൻ, എൻ. നിയാസ് എന്നിവർ പങ്കെടുത്തു.