അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന തങ്ങളുടെ സഹപാഠിക്ക് വീട് നിർമ്മിച്ച് നൽകി. കോളേജ് മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചു നൽകിയത്.