lropard

മൃഗങ്ങളും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ പെട്ടെന്ന് വൈറലാകും. ഇപ്പോൾ ഒരു പുള്ളിപ്പുലിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരയെ പിടിക്കുന്ന പുള്ളിപ്പുലിയോ, അബദ്ധം പറ്റിയ പുള്ളിപ്പുലിയോ അല്ല പിൻകാലുകൾ നിലത്തുകുത്തി മുൻകാലുകളും ഉടലും മുകളിലേക്ക് പൊക്കി എന്തോ തിരയുന്ന പുള്ളിപ്പുലിയാണ് ഇപ്പോഴത്തെ താരം.

ഐ‌എഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് കഴിഞ്ഞ ദിവസം ഒരു മിനുട്ടും 15 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ട് കാലിൽ ഇത്തരത്തിൽ പുള്ളിപ്പുലി നിൽക്കുന്നത് ഒരപൂർവ കാഴ്ച്ചയാണ് എന്ന് സുശാന്ത നന്ദ പറയുന്നു. ഇടയ്ക്കിടെ ഉയർന്നു രണ്ട് കാലിൽ നിന്ന് എന്തോ തപ്പുകയാണ് പുലി.

'കാണാതായ കുട്ടികളെ കണ്ടെത്താൻ ഈ അമ്മ (പുള്ളിപ്പുലി) ആവർത്തിച്ച് രണ്ട് കാലുകളിൽ നിൽക്കുന്നു' എന്നാണ് സുശാന്ത നന്ദ വിഡിയോയോടൊപ്പം കുറിച്ചിരിക്കുന്നത്. വരണ്ട പുല്ലുകൾക്കിടയിൽ തന്റെ മക്കളെ തേടുന്ന പുള്ളിപ്പുലിയുടെ വീഡിയോ പലരെയും സങ്കടത്തിലാക്കി. ആ പുള്ളിപ്പുലിക്ക് മക്കളെ കണ്ടെത്താനായോ എന്ന ചോദ്യങ്ങളാണ് സുശാന്ത നന്ദയോട് ആളുകൾ ചോദിക്കുന്നത്. ചോദ്യങ്ങൾ ഏറിയപ്പോൾ സുശാന്ത നന്ദ വിശദീകരണവുമായെത്തി " നിർഭാഗ്യവശാൽ പുള്ളിപുലിയുടെ കുട്ടിയുടെ വിധി എന്താണെന്ന് അറിയില്ല".

Mother leopard stands on hind legs,repeatedly, searching for its cub.
The search of the mother to locate its lost cub is..... pic.twitter.com/6J5xFy8m30

— Susanta Nanda (@susantananda3) June 7, 2020