പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ പട്ടക്കടവ് സ്വദേശി വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. രോഗം സ്ഥിരീകരിച്ച വ്യക്തി ക്വാന്റൈനിലായിരുന്നതിനാൽ മറ്റു സമ്പർക്കങ്ങളില്ല.
പട്ടക്കടവിൽ തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്ക് തൊഴിലുറപ്പ് ജോലികൾ നിറുത്തിവയ്ക്കും. ഫയർഫോഴ്സിന്റെ സഹായത്തോടെ രോഗം ബാധിച്ചയാൾ താമസിച്ച വീടും അയൽവീടുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കും. കാരാളിമുക്ക് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, പഞ്ചായത്ത് അംഗങ്ങളായ എൻ. യശ്പാൽ, കെ. സുധീർ, കാരാളി വൈ.എ. സമദ്, ശാസ്താംകോട്ട സി.ഐ അനൂപ്, പഞ്ചായത്ത് സെക്രട്ടറി കെ. സീമ, അസി. സെക്രട്ടറി ജി.വി. ജയകുമാർ, വിഷ്ണു ഭക്തൻ, ഹെൽത്ത് ഇൻസ്പെക്ടർ ജെ. നാസർ എന്നിവർ സംസാരിച്ചു.