കൊല്ലം: ജില്ലയിൽ ഇന്നലെഅഞ്ചുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേരും വിദേശത്ത് നിന്ന് എത്തിയവരാണ്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രണ്ടുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 90 ആയി.
ഇന്നലെ കൊവിഡ് സ്ഥിരികരിച്ചവർ
1. നൈജീരിയയിൽ നിന്ന് മേയ് 31ന് എത്തിയ പള്ളിമുക്ക് മണക്കാട് നഗറിലെ യുവാവ് (41)
2. ഈമാസം 1ന് കുവൈറ്റിൽ നിന്നുമെത്തിയ മൈനാഗപള്ളി കടപ്പ സ്വദേശിയായ 46കാരൻ
3. മേയ് 29ന് ദുബായിൽ നിന്നെത്തിയ അഞ്ചൽ ഏരൂർ സ്വദേശിയായ 28കാരൻ
4. മേയ് 28ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം കരിക്കം സ്വദേശിയായ 30 കാരി. ദുബായിൽ സ്റ്റാഫ് നഴ്സായിരുന്നു
5. പട്ടാഴി സ്വദേശിയായ 45 കാരൻ. ഈമാസം ഒന്നിന് കുവൈറ്റിൽ നിന്നുമെത്തി
(ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരെയെല്ലാം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു)
രണ്ടുപേർക്ക് രോഗമുക്തി
1. കരുനാഗപള്ളി ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 41 കാരൻ. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ നിന്ന് മേയ് 11 ന് എത്തി. മെയ് 30 ന് കൊവിഡ് സ്ഥിരീകരിച്ചു.
2. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം നടുവന്നൂർ സ്വദേശിയായ 54 വയസുള്ള സ്ത്രീ. മേയ് 17 ന് ഗുജറാത്തിൽ നിന്നുമെത്തി. മേയ് 28 ന് രോഗം സ്ഥിരീകരിച്ചു.
(രോഗം ഭേദമായതിനെ തുടർന്ന് ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു)