sടി.വി ചലഞ്ചിന്റെ ഭാഗമായി മുല്ലക്കര രത്നാകരൻ എം.എൽ.എ വിദ്യാർത്ഥിക്ക് ടി.വി കൈമാറുന്നു

കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാ‌ർത്ഥികൾക്കുവേണ്ടി ടി.വി ചലഞ്ചുമായി മുല്ലക്കര രത്നാകരൻ എം.എൽ.എ. ചിതറ പഞ്ചായത്തിലെ ഇടപ്പണ ട്രൈബൽ എൽ.പി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമൈഫാ സലാം അദ്ധ്യക്ഷത വഹിച്ചു. ടി.വി സൗകര്യം ഇല്ലാത്ത പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും പിന്നാക്ക-കോളനി പ്രദേശങ്ങളിലും ഇത് ഉറപ്പാക്കാനാണ് ചലഞ്ച് ലക്ഷ്യമിടുന്നത്.

ഇതിനായി സന്നദ്ധ സംഘടകൾ, സഹകരണ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരോട് എം.എൽ.എ സഹായം അഭ്യർത്ഥിച്ചു. ചലഞ്ചിന്റെ ഭാഗമായി ചിതറയിലെ ഇടപ്പണ, വഞ്ചിയോട്, നാട്ടുകല്ല് ചതുപ്പ്, കോട്ടുക്കൽ, ചടയമംഗലം എന്നിവിടങ്ങളിലെ വിവിധ കോളനികളിൽ ടി.വി എത്തിച്ചു നൽകി.