കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് കൊല്ലം സിറ്റിയിൽ 138 പേർക്കെതിരെ 111 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 53 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 198 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ പിടികൂടാൻ നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവർക്കെതിരെ നടപടിയെടുത്തത്.