photo
പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവും ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറും ചേർന്ന് പാരിപ്പള്ളി പി.എച്ച്.സി മെഡിക്കൽ ഒാഫീസർ സുരേഷ് കുമാറിന് കിറ്റുകൾ കൈമാറുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ ആശാവർക്കർമാർക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ കിറ്റുകൾ നൽകി. കഴുകി ഉപയോഗിക്കാവുന്ന മാസ്കും ഗ്ലൗസും സാനിറ്റൈസറും അടങ്ങിയ കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവും ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറും ചേർന്ന് പാരിപ്പള്ളി പി.എച്ച്.സി മെഡിക്കൽ ഒാഫീസർ സുരേഷ് കുമാറിന് കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് സുധാകര കുറുപ്പ്, കോ ഒാർഡിനേറ്റർ വേണു സി. കിഴക്കനേല എന്നിവർ നേതൃത്വം നൽകി.