അമ്പലംകുന്ന്: കൈതയിൽ മുത്താരംകുന്ന് വടകോട്ട് പുത്തൻ വീട്ടിൽ പരേതനായ മാനേജർ ശ്രീനാരായണപിള്ളയുടെ ഭാര്യ ശാന്താദേവിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: വി.എൻ. മുരളി (പു.ക.സ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), എൻ. ബാലചന്ദ്രൻപിള്ള, വി.എൻ. മോഹനൻ, വി.എസ്. അംബികാദേവിഅമ്മ, വി.എസ്. ജലജ, വി.എസ്. രാജേശ്വരിഅമ്മ, വി.എസ്. ജയലക്ഷ്മി. മരുമക്കൾ: പ്രൊഫ. ബി. ശ്രീരഞ്ജിനി, എസ്. രത്നവല്ലി, എം.ആർ. ഗീത, സി.പി. രവീന്ദ്രൻനായർ, പരേതനായ കൃഷ്ണപിള്ള, ഡോ. ബി. കുഞ്ഞ്രാമൻപിള്ള, കെ. ശശീന്ദ്രൻപിള്ള.